ഭൂമിശാസ്ത്രം

 

ചാലിയാർ പുഴയുടെ പോഷകനദികളായ ചെറുപുഴയാലും ഇരുപഴിഞ്ഞിപ്പുഴയാലും ചുറ്റപ്പെട്ട സമൃദ്ധമായ ഒരു കാർഷിക ഗ്രാമമാണ് ചാത്തമംഗലം. കുന്നുകളും വയലുകളും തോടുകളും നിറഞ്ഞ ഈ പ്രദേശം 40.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.പഞ്ചായത്ത് നിലവിൽ വന്നത് 1956 സെപ്റ്റംമ്പർ 24 നാണ്.ചെറുകുന്നുകളുടെ താഴ് വരകള്‍ ഉള്‍പ്പെടുന്ന സമതലം ഒരു കാലത്ത് വ്യാപകമായി നെല്‍കൃഷി ചെയ്തിരുന്ന വയലുകളായിരുന്നു.ഉയര്‍ന്ന കൂലി ചെലവും തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതും ഈ മേഖലയില്‍ നിന്നും മാറി മിക്ക വയല്‍പ്രദേശങ്ങളും പച്ചക്കറി കൃഷി ഇടങ്ങളായി മാറിയിട്ടുണ്ട്. കരഭൂമിയില്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍, കുരുമുളക് മുതലായവ കൃഷി ചെയ്യപ്പെടുന്നു.പൊതുവെ മിത ശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന താമരശ്ശേരി പഞ്ചായത്തില്‍ നാല് ചെറു നീര്‍ത്തടങ്ങളുംപ്പെടുന്നു.കാലാവസ്ഥ

ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ മൊത്തത്തിൽ ലഭിക്കുന്ന മഴയുടെ 60% നല്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ തുലാവർഷവും ലഭിക്കുന്നു. എന്നാൽ ചില കാലങ്ങളിൽ കാലാവസ്ഥ ചതിക്കാറുമുണ്ട്. ഇക്കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ തിരമുറിയാതെ പെയ്യുന്ന 'തിരുവാതിര ഞാറ്റുവേല' യിൽ ഒരു തുള്ളി മഴ പെയ്തില്ല എന്ന ദുഃഖസത്യം പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ഡിസംബർ, ജനുവരി മാസങ്ങളിലാണ്, 27 ഡിഗ്രി സെൽഷ്യസിൽ താഴെ. മാർച്ച് വരെയുള്ള കാലഘട്ടത്തിൽ 38 ഡിഗ്രി സെന്റഗ്രേഡിനും ഇടയിൽ താപമുയരാറുണ്ട്. മഴയുടെ ലഭ്യതയിൽ നേരിയ കുറവനുഭവപ്പെട്ടതൊഴിച്ചാൽ ഒരു നൂറു വർഷത്തിനിടയ്ക്ക് കാലാവസ്ഥയിൽ കാര്യമായ വ്യതിയാനമൊന്നും ഇവിടെ ഉണ്ടായിട്ടില്ല എന്ന് രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും.

ചെറുകുന്നുകളുടെ താഴ് വരകള്‍ ഉള്‍പ്പെടുന്ന സമതലം ഒരു കാലത്ത് വ്യാപകമായി നെല്‍കൃഷി ചെയ്തിരുന്ന വയലുകളായിരുന്നു. ചെങ്കല്‍മണ്ണ്, ഏക്കല്‍മണ്ണ്, മണല്‍മണ്ണ് എന്നിവ ഇവിടെ മുഖ്യമായും കാണുപ്പെടുന്നു. ഫലഭൂയിഷ്ഠി വളരെ കൂടുതലുള്ള മണ്ണാണിത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം ഉണ്ടാകാറുണ്ട്. അതേ സമയം കനത്ത വേനലിലും വറ്റാത്ത സ്വാഭാവിക നീരുറവകളും ചില മലമ്പ്രദേശങ്ങളില്‍ ഉണ്ട്. മുമ്പുണ്ടായിരുന്ന പാടശേഖരങ്ങളിൽ പലതും ഇന്ന് നികത്തിയെടുത്ത് നാണ്യവിളകളുടെ കൃഷിക്കും കെട്ടിടനിർമ്മാണത്തിനുമായി ഉപയോഗിച്ചതായി കാണാം.