ജനസംഖ്യാപരമായ വിവരങ്ങൾ

28530 പുരുഷന്മാരും 36620 സ്ത്രീകളും ഉൾപ്പടെ 65150 പേർ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്ത് കോഴിക്കോട് ലോകസഭാ മണ്ഡലം, കുന്ദമംഗലം നിയമസഭാ മണ്ഡലം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ഭാഗമാണ്. 6000 ത്തോളം പട്ടികജാതിക്കാരും 17 ഓളം പട്ടികവർഗ്ഗക്കാരും ഗ്രാമപഞ്ചായത്തിലുണ്ട്.

 

1992 ഡിസംബറിൽ പാർലമെന്റ് പാസ്സാക്കിയ 73, 74 ഭരണഘടനാ ഭേദഗതി ബില്ലുകളുടെ ചുവടുപിടിച്ചാണ് പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത്. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പത്തിന്റെയും ഗ്രാമസ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ദർശനത്തിന്റെയും പ്രായോഗികമായ നടപ്പാക്കലാണ് പഞ്ചായത്തിരാജ്.