ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ 'തൂഫാൻ തദ്ദേശം' പ്രചാരണ പരിപാടി സംഘടിപ്പിച്ചു
September 28, 2026
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ 'തൂഫാൻ തദ്ദേശം' പ്രചാരണ പരിപാടി സംഘടിപ്പിച്ചു
ചാത്തമംഗലം: സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'തൂഫാൻ തദ്ദേശം' പരിപാടിയുടെ ചാത്തമംഗലം പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡണ്ട് എംകെ നദീറ നിർവ്വഹിച്ചു. പ്രദേശത്തെ ലഹരിമാഫിയകളെ ജനകീയ പങ്കാളിത്തത്തോടെ നേരിടുന്ന തദ്ദേശം തൂഫാൻ പരിപാടിക്ക് തുടക്കമായി.പഞ്ചായത്ത് പ്രദേശത്തെ വാർഡുകൾ കേന്ദ്രീകരിച്ച് വിവിധ ജനകീയ ഇടപടലുകളും ബോധവൽക്കരണ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, വ്യാപാരികൾ,പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തൂഫാൻ തദ്ദേശത്തിന്റെ ഭാഗമായുള്ള തുടർ പ്രവർത്തനങ്ങൾ നടക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.
വൈസ് പ്രസിഡണ്ട് എംകെ അനീഷ് അദ്ധ്യക്ഷനായി.
കുന്ദമംഗലം അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് പി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സലീന നൂറുദ്ധീൻ,ബബില ഷജിൻ,സലീം കുന്നത്ത് , ഹംസ മാസ്റ്റർ ,ടി.കെ സുധാകരൻ,ഷിജുലാൽ,മംഗലശ്ശേരി ശിവദാസൻ,എൻഎം ഹുസൈൻ,ഹമീദ് മാസ്റ്റർ,ശിവദാസ പണിക്കർ ,ഹഫ്സ,നാസർ,ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.