ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം അതിപുരാതന കാലം മുതലുള്ളതാണ്. കൂളിമാട്-കളന്‍തോട് റോഡ്, അരയങ്കോട്-ചിറ്റാരിപ്പിലാക്കല്‍ റോഡ് എന്നിവയാണ് അക്കൂട്ടത്തില്‍ ഏറ്റവും പഴക്കം ചെന്നവ. റോഡരികിലെ വന്‍ തണല്‍മരങ്ങളും വീതി കൂടിയ റോഡുകളും ഈ പഞ്ചായത്തിന്റെ സവിശേഷതയാണ്. ജന്മി-കുടിയാന്‍ സമ്പ്രദായങ്ങളിലധിഷ്ഠിതമായ കാര്‍ഷിക-സാമൂഹ്യ ബന്ധങ്ങളായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ഭൂപരിഷ്ക്കരണം വരുത്തിയ മാറ്റത്തോടെ, കാര്‍ഷിക മേഖലയില്‍ പഴയ കാലത്തെ അപേക്ഷിച്ചു മുന്നറ്റം ഉണ്ടായെങ്കിലും ആധുനികരീതിയിലുള്ള കൃഷി സമ്പ്രദായം സാര്‍വ്വത്രികമാകാതിരുന്നതുമൂലം ഉല്‍പാദന മേഖലയില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇടവിളകള്‍ കൃഷിയിടങ്ങളില്‍ നിന്നും ഇന്നു പാടെ അപ്രത്യക്ഷമായിരിക്കുന്നുവെന്നു പറയാം. വയലുകളില്‍ വാഴകൃഷി വ്യാപകമായതും, ധാരാളം വയലുകള്‍ കവുങ്ങിന്‍ തോട്ടങ്ങളായി മാറ്റിയതും ആഭ്യന്തര നെല്ലുല്‍പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പുരാതനകാലം മുതല്‍ ചാത്തമംഗലം അങ്ങാടിയില്‍ സജീവമായി നടന്നുപോന്നിരുന്ന ആഴ്ചചന്ത സംവിധാനം 1990കളോടെ ശോഷിച്ചു പോയത് ഈ പഞ്ചായത്തിലെ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പഞ്ചായത്തിലും അയല്‍ പ്രദേശങ്ങളിലുമുണ്ടായിരുന്ന കൈത്തൊഴിലുകാരും കര്‍ഷകരും അവരവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചിരുന്നത് ഈ ചന്തയിലായിരുന്നു. ഒരാഴ്ചത്തേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും, മറ്റു അവശ്യവസ്തുക്കളും ജനങ്ങള്‍ വാങ്ങിയിരുന്നതും ഈ ആഴ്ചചന്തയില്‍ നിന്നു തന്നെയായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ കോഴിവളര്‍ത്തല്‍ കേന്ദ്രമായ റീജ്യണല്‍ പൌള്‍ട്രിഫാം ചാത്തമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. ചാത്തമംഗലം സബ്ബ് രജിസ്ട്രാറാപ്പീസ് 1906-ല്‍ സ്ഥാപിക്കപ്പെട്ടു. 1975-ല്‍ ആരംഭിച്ച മിനി വ്യവസായ എസ്റ്റേറ്റ് കട്ടാങ്ങലില്‍ സ്ഥിതി ചെയ്യുന്നു. കുടില്‍ വ്യവസായങ്ങളായ നീറ്റുകക്ക നിര്‍മ്മാണം, നുറുക്ക് നിര്‍മ്മാണം എന്നിവയും പരമ്പരാഗത തൊഴില്‍മേഖലകളായ പരമ്പ്, കുട്ട, മുറം, മണ്‍പാത്രം എന്നിവയുടെ നിര്‍മ്മാണം പഞ്ചായത്തില്‍ അങ്ങിങ്ങായി നടന്നുവരുന്നുണ്ട്. ഇതില്‍ പരമ്പ്, കുട്ട, മുറം എന്നിവയുടെ മേഖലകള്‍ ക്ഷയോന്മുഖമാണ്. മണ്‍പാത്രനിര്‍മ്മാണ മേഖലയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. 1965-നു ശേഷമാണ് കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ ഇവിടെ വ്യാപകമായത്. ഇതിനു മുമ്പുണ്ടായിരുന്ന വീടുകള്‍ പ്രധാനമായും ഉരുട്ടുകട്ടകളുപയോഗിച്ച് നിര്‍മ്മിച്ചവയായിരുന്നു. ഉരുട്ടുകട്ടകള്‍ക്കിടയില്‍ ഉണങ്ങാത്ത മുതുകമ്പുകളും ഇല്ലികളും ഉപയോഗിച്ചു കൊണ്ട് ചുവര്‍ പണിയുന്ന രീതിയും ഇവിടെ നിലനിന്നിരുന്നു. ശില്പഭംഗിയിലും, നിര്‍മ്മാണചാതുര്യത്തിന്റെ കാര്യത്തിലും ഇന്നും പുതുമ തോന്നിപ്പിക്കുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭവനങ്ങളും ആരാധനാലയങ്ങളും ഈ പഞ്ചായത്തില്‍ കാണാം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, പ്രകൃതിചികിത്സ എന്നിങ്ങനെ എല്ലാത്തരം ചികിത്സാ സമ്പ്രദായങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്. പഴയ കാലത്ത് നാട്ടുചികിത്സയും, പാരമ്പര്യ ചികിത്സയുമാണ് ജനങ്ങള്‍ പിന്തുടര്‍ന്നുപോന്നിരുന്നത്. മര്‍മ്മചികിത്സയില്‍ വൈദഗ്ദ്ധ്യം നേടിയവരും ഈ പഞ്ചായത്തിലുണ്ട്. 1973-ല്‍ സ്ഥാപിതമായ നായര്‍ കുഴിയിലെ ഹോമിയോ ആശുപത്രി, 1978-ല്‍ സ്ഥാപിച്ച വെള്ളനൂരിലെ ആയുര്‍വേദ ഡിസ്പെന്‍സറി, 1988-ല്‍ സ്ഥാപിച്ച ചൂലൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍തല ചികിത്സാകേന്ദ്രങ്ങള്‍. ചാത്തമംഗലം പഞ്ചായത്ത് വ്യാവസായികരംഗത്ത് വളരെ പിന്നാക്കവസ്ഥയിലാണ്.

വിദ്യാഭ്യാസചരിത്രം

വിദ്യാഭ്യാസരംഗത്ത് ഏറെ പുരോഗതി നേടിയിട്ടുള്ള പഞ്ചായത്താണ് ചാത്തമംഗലം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ചാത്തമംഗലം ജി.എല്‍.പി.സ്കൂള്‍, മുസ്ളീം-ന്യൂനപക്ഷ പ്രദേശമായ താത്തൂരിലെ എ.എല്‍.പി.സ്കൂള്‍, ഹരിജനക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചാത്തമംഗലം ഗവണ്‍മെന്റ് വെല്‍ഫയര്‍ എല്‍.പി.സ്കൂള്‍ എന്നിവ, വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. സമീപപ്രദേശങ്ങളായ കുന്ദമംഗലം, മുക്കം തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്കു പോലും അപ്പര്‍പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ചാത്തമംഗലം എ.യു.പി.സ്കൂള്‍ ആയിരുന്നു. എങ്കിലും സെക്കന്ററി വിദ്യാഭ്യാസ സൌകര്യം ഈ ഗ്രാമത്തില്‍ ലഭ്യമാക്കാന്‍, ഇവിടെയുള്ളവര്‍ക്കു ചാത്തമംഗലം പഞ്ചായത്ത് കേന്ദ്രീകരിച്ച്, ബന്ദ് അടക്കമുള്ള പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിക്കേണ്ടതായി വന്നു. അതിന്റെ ഫലമായാണ് 1973-ല്‍ ആര്‍.ഇ.സി.യില്‍ ഒരു ഗവണ്‍മെന്റ് ഹൈസ്കൂള്‍ നിലവില്‍ വന്നത്. തുടര്‍ന്ന് പിന്നോക്ക പ്രദേശങ്ങളുടെ ഉന്നമനത്തിനായി 1980-ല്‍ നായര്‍കുഴിയിലും ഒരു സര്‍ക്കാര്‍ ഹൈസ്കൂള്‍ നിലവില്‍ വരികയുണ്ടായി. വിദ്യാഭ്യാസരംഗം പരിപോഷിപ്പിക്കുന്നതില്‍ അനൌപചാരികവിദ്യാഭ്യാസവും, തുടര്‍വിദ്യാഭ്യാസവും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഈ രംഗത്തും ചാത്തമംഗലം പഞ്ചായത്ത് വളരെയേറെ മുന്‍പന്തിയിലാണ്. ചാത്തമംഗലം പൊതുവായനശാലയും ഗ്രന്ഥശാലയും അനൌപചാരിക വിദ്യാഭ്യാസരംഗത്തെ ഉദ്ധരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

സാംസ്കാരിക ചരിത്രം

പരമ്പരാഗത തൊഴില്‍മേഖലകളായ പരമ്പ്, കുട്ട, മുറം, മണ്‍പാത്രം എന്നിവയുടെ നിര്‍മ്മാണം പഞ്ചായത്തില്‍ അങ്ങിങ്ങായി നടന്നുവരുന്നുണ്ട്. 1965-നു ശേഷമാണ് കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ ഇവിടെ വ്യാപകമായത്. ഇതിനു മുമ്പുണ്ടായിരുന്ന വീടുകള്‍ പ്രധാനമായും ഉരുട്ടുകട്ടകളുപയോഗിച്ച് നിര്‍മ്മിച്ചവയായിരുന്നു. ഉരുട്ടുകട്ടകള്‍ക്കിടയില്‍ ഉണങ്ങാത്ത മുതുകമ്പുകളും ഇല്ലികളും ഉപയോഗിച്ചു കൊണ്ട് ചുവര്‍ പണിയുന്ന രീതിയും ഇവിടെ നിലനിന്നിരുന്നു. ശില്പഭംഗിയിലും, നിര്‍മ്മാണചാതുര്യത്തിന്റെ കാര്യത്തിലും ഇന്നും പുതുമ തോന്നിപ്പിക്കുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭവനങ്ങളും ആരാധനാലയങ്ങളും ഈ പഞ്ചായത്തില്‍ കാണാം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, പ്രകൃതിചികിത്സ എന്നിങ്ങനെ എല്ലാത്തരം ചികിത്സാ സമ്പ്രദായങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്. പഴയ കാലത്ത് നാട്ടുചികിത്സയും, പാരമ്പര്യ ചികിത്സയുമാണ് ജനങ്ങള്‍ പിന്തുടര്‍ന്നുപോന്നിരുന്നത്. മര്‍മ്മചികിത്സയില്‍ വൈദഗ്ദ്ധ്യം നേടിയവരും ഈ പഞ്ചായത്തിലുണ്ട്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ തികഞ്ഞ സൌഹൃദത്തോടെ ജീവിക്കുന്നു. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ തുടങ്ങി നാനാജാതി മതവിഭാഗത്തില്‍പെട്ട ജനങ്ങള്‍ ഇവിടെ അധിവസിക്കുന്നു. മതവൈരത്തിന്റേയോ വര്‍ഗ്ഗീയസംഘര്‍ഷത്തിന്റേയോ നേരിയ ലാഞ്ചന പോലും ഈ ഗ്രാമത്തിലിന്നുവരെ ഉണ്ടായിട്ടില്ല. പള്ളികളും ചര്‍ച്ചുകളും ക്ഷേത്രങ്ങളും പഞ്ചായത്തില്‍ നിരവധിയുണ്ട്. തിറയാട്ടുത്സവത്തിന് പേരുകേട്ട അനേകം കാവുകളും ഇവിടെയുണ്ട്. പഞ്ചായത്തിലെ അരീക്കുളങ്ങര ദേവീക്ഷേത്രം, കാടാമ്പുഴ ക്ഷേത്രത്തെപ്പോലെ പ്രശസ്തമാണ്. താത്തൂര്‍ ശൂഹദാക്കളുടെ ആണ്ടുനേര്‍ച്ച പ്രസിദ്ധമാണ്. ഇതിന്റെ ചരിത്രം ഖിലാഫത്തുപ്രസ്ഥാനത്തോളം പഴക്കമുള്ളതാണ്. പഞ്ചായത്തിനകത്തും പുറത്തുമുള്ള നിരവധി ഭക്തജനങ്ങള്‍ ജാതിമതഭേദമെന്യേ താത്തൂര്‍ നേര്‍ച്ചയ്ക്കെത്തുന്നു. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് സഭയുടെ മലബാര്‍ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൌണ്ട് ഹെര്‍മണ്‍ അരമനയും (കട്ടാങ്ങല്‍), റോമന്‍ കത്തോലിക്കാവിഭാഗത്തിന്റെ ആരാധനാ കേന്ദ്രമായ മോണിംഗ് സ്റ്റാര്‍ ചര്‍ച്ചും ഈ പഞ്ചായത്തിലാണു സ്ഥിതി ചെയ്യുന്നത്. ദേശീയ പ്രസ്ഥാനത്തോടൊപ്പം വന്ന സാംസ്ക്കാരിക നവോത്ഥാനം ഈ പഞ്ചായത്തിലും ചലനങ്ങള്‍ സൃഷ്ടിച്ചു. വാര്‍ഡുകള്‍ തോറും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന കലാസമിതികളും സാംസ്ക്കാരിക സംഘടനകളുമുണ്ട്. ചാത്തമംഗലം പൊതുജന വായനശാല എ ക്ളാസ് ലൈബ്രറിയാണ്