പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന.

നദീറ എം കെ

പ്രസിഡൻ്റ്

എം. കെ. അനീഷ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബബില ഷജിൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സലിം കുന്നത്ത്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സലീന നൂറുദ്ദീൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗിരീഷ് എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ചാലിയാർ പുഴയുടെ പോഷകനദികളായ ചെറുപുഴയാലും ഇരുപഴിഞ്ഞിപ്പുഴയാലും ചുറ്റപ്പെട്ട സമൃദ്ധമായ ഒരു കാർഷിക ഗ്രാമമാണ് ചാത്തമംഗലം. കുന്നുകളും വയലുകളും തോടുകളും നിറഞ്ഞ ഈ പ്രദേശം 40.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.പഞ്ചായത്ത് നിലവിൽ വന്നത് 1956 സെപ്റ്റംമ്പർ 24 നാണ്.28530 പുരുഷന്മാരും 36620 സ്ത്രീകളും ഉൾപ്പടെ 65150 പേർ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്ത് കോഴിക്കോട് ലോകസഭാ മണ്ഡലം, കുന്ദമംഗലം നിയമസഭാ മണ്ഡലം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ഭാഗമാണ്. 6000 ത്തോളം പട്ടികജാതിക്കാരും 17 ഓളം പട്ടികവർഗ്ഗക്കാരും ഗ്രാമപഞ്ചായത്തിലുണ്ട്.1992 ഡിസംബറിൽ പാർലമെന്റ് പാസ്സാക്കിയ 73, 74 ഭരണഘടനാ ഭേദഗതി ബില്ലുകളുടെ ചുവടുപിടിച്ചാണ് പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത്. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പത്തിന്റെയും ഗ്രാമസ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ദർശനത്തിന്റെയും പ്രായോഗികമായ നടപ്പാക്കലാണ് പഞ്ചായത്തിരാജ്.24 വാർഡുകളുള്ള പഞ്ചായത്ത് പൂളക്കോട്, ചാത്തമംഗലം വില്ലേജുകളിലായാണ് വ്യാപിച്ചു കിടക്കുന്നത്. 1963 ൽ നടന്ന പ്രഥമ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റായി...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം അതിപുരാതന കാലം മുതലുള്ളതാണ്. കൂളിമാട്-കളന്‍തോട് റോഡ്, അരയങ്കോട്-ചിറ്റാരിപ്പിലാക്കല്‍ റോഡ് എന്നിവയാണ് അക്കൂട്ടത്തില്‍ ഏറ്റവും പഴക്കം ചെന്നവ. റോഡരികിലെ വന്‍ തണല്‍മരങ്ങളും വീതി കൂടിയ റോഡുകളും ഈ പഞ്ചായത്തിന്റെ സവിശേഷതയാണ്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 28, 2026

ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ 'തൂഫാൻ തദ്ദേശം' പ്രചാരണ പരിപാടി സംഘടിപ്പിച്ചു

ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ 'തൂഫാൻ തദ്ദേശം' പ്രചാരണ പരിപാടി സംഘടിപ്പിച്ചുചാത്തമംഗലം: സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'തൂഫാൻ തദ്ദേശം' പരിപാടിയുടെ ചാത്തമംഗലം പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡണ്ട് എംകെ നദീറ നിർവ്വഹിച്ചു. പ്രദേശത്തെ ലഹരിമാഫിയകളെ ജനകീയ പങ്കാളിത്തത്തോടെ നേരിടുന്ന തദ്ദേശം...

കൂടുതൽ വായിക്കുക
പുതിയ വാർത്ത